Tuesday, September 30, 2025

സ്വർണ്ണ വായ്പയിൽ മാറ്റം വരുത്തി റിസർബാങ്ക്


മുംബൈ: സ്വർണം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന നിർമാതാക്കൾക്കും ഇനി മുതൽ ബാങ്കുകളിൽനിന്ന് പ്രവർത്തന മൂലധന വായ്‌പ ലഭിക്കും. ഇത്രയും കാലം  ജ്വല്ലറികൾക്ക് മാത്ര മാണ് പ്രവർത്തന മൂലധനത്തിനായി സ്വർണ വായ്പ എടുക്കാൻ അനുമതിയുണ്ടായിരുന്നത്. സാധാരണയായി, സ്വർണമോ വെള്ളിയോ വാങ്ങുന്നതിന് വായ്‌പ നൽകുന്നതിൽ ബാങ്കുകൾക്ക് അനുമതി ഇല്ല . ഇതിലാണ് ഇപ്പോൾ ആർ ബി ഐ മാറ്റം വരുത്തിയിരിക്കുന്നത്. വായ്പയെ ടുക്കുന്നവർ സ്വർണം നിക്ഷേപത്തിനോ ഊഹ ക്കച്ചവടത്തിനോ ഉപയോഗിക്കുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിങ്കളാഴ്ച പുറത്തിറക്കിയ നിർദേശത്തിൽ പറയു ന്നു.

നിലവിൽ, ഇ.എം.ഐ വായ്‌പകളുടെ പലിശനി രക്ക് പുനഃക്രമീകരിക്കുമ്പോൾ, സ്ഥിര പലിശനി രക്കിലേക്ക് മാറാൻ വായ്‌പയെടുത്തയാൾക്ക് നി ർബന്ധമായും അവസരം നൽകണമായിരുന്നു. റിസർവ് ബാങ്കിൻ്റെ പുതിയ നിർദേശമനുസരിച്ച്, ഈ അവസരം നൽകണോ വേണ്ടയോ എന്ന് ബാങ്കുകൾക്ക് തീരുമാനിക്കാം.

വിദേശ വിപണികളിൽനിന്ന് മൂലധനം സമാഹ രിക്കുന്നതിനുള്ള നിയമങ്ങളിലും റിസർവ് ബാങ്ക്  ഇളവ് വരുത്തിയിട്ടുണ്ട്.

No comments:

Post a Comment