Thursday, July 30, 2026

തിരിച്ചെടുക്കേണ്ട എസ്ബിഐ തരും 15,000 മുതൽ 20 ലക്ഷം രൂപ വരെ




15,000 മുതൽ 20 ലക്ഷം വരെ; SBI ഫൗണ്ടേഷന്റെ ആശാ സ്കോളർഷിപ്പിന് അപേക്ഷിക്കാം


ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം അനുവദിക്കുന്നത്. രാജ്യത്ത് ഇരുപത്തയ്യായിരത്തോളം പേർക്കാണ്, സ്കോളർഷിപ്പ് അനുവദിക്കുന്നത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എസ്ബിഐ ഫൗണ്ടേഷൻ നൽകുന്ന പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, പഠനം പൂർത്തിയാകുന്നതുവരെ സ്കോളർഷിപ്പ് ലഭിക്കും
ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം അനുവദിക്കുന്നത്. രാജ്യത്ത് ഇരുപത്തയ്യായിരത്തോളം പേർക്കാണ്, സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകർ, ഇന്ത്യക്കാരായിരിക്കണം. അപേക്ഷാർത്ഥികൾക്ക്, രാജ്യത്തെ ഏതെങ്കിലുമൊരു എസ്ബിഐ ബ്രാഞ്ചിൽ, സ്വന്തം പേരിൽ ബാങ്ക് എക്കൗണ്ട് വേണം. ഓരോ വിഭാഗത്തിലുമുള്ള ആകെ സ്കോളർഷിപ്പുകളിൽ 50% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കും ബാക്കിയെല്ലാ വിഭാഗങ്ങളിലും

25% പട്ടിക ജാതി വിഭാഗക്കാർക്കും 25% പട്ടിക വർഗ്ഗ വിഭാഗക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്.
ബാക്കിയുള്ള സ്കോളർഷിപ്പുകൾ, പൊതുവിഭാഗത്തിൽ പെടുന്നവർക്കാണ്. വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാനുള്ള മിനിമം മാർക്കിൽ പട്ടിക ജാതി/ വർഗ്ഗ വിഭാഗക്കാർക്ക് മാർക്കിളവുണ്ട്. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് സെപ്റ്റംബർ 4 വരെ സമയമുണ്ട്.

സ്കോളർഷിപ്പിന്റെ അപേക്ഷാ നടപടിക്രമങ്ങൾക്കായി വിദ്യാർത്ഥികളെ വിവിധ വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.

1.ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ

2.ബിരുദ വിദ്യാർത്ഥികൾ

1. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ

4.ഐഐഎമ്മുകളിലെ വിദ്യാർത്ഥികൾ

5.ഐ. ഐ. ടി. കളിലെ വിദ്യാർത്ഥികൾ

1. മെഡിക്കൽ വിദ്യാർത്ഥികൾ

1. വിദേശപഠനം നടത്തുന്ന വിദ്യാർത്ഥികൾ
ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾ നിലവിൽ ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾക്കാണ്, അവസരം. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയായിരിയ്ക്കണം. മുൻ അധ്യയന വർഷത്തിൽ 75% അധികം മാർക്ക്, നേടിയവരായിരിയ്ക്കണം, അപേക്ഷകർ.പട്ടികജാതി വിഭാഗക്കാർക്ക് 65% ഉം ഭിന്നശേഷിക്കാർക്ക് 60% ഉം മാർക്ക് മതി .

ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ

എൻഐആർഎഫ് (NIRF) ടോപ്പ് 300-ൽ ഉൾപ്പെട്ടതോ, നാക് (NAAC) 'എ' റേറ്റിംഗ് ലഭിച്ചതോ ആയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കായി സ്കോളർഷിപ്പ് പരിമിതപെടുത്തിയിട്ടുണ്ട്. അപേക്ഷകർ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. < വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.യു.ജിക്ക് 75,000 രൂപയും പി.ജിക്ക് 1.5 ലക്ഷം രൂപയുമാണ് സ്കോളർഷിപ്പ് തുക
ഐ.ഐ എമ്മുകളിലും (എം.ബി.എ./പി.ജി.ഡി.എം.) ഐഐടികളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭിക്കാനവസരമുണ്ട്. അപേക്ഷകർ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം.

വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.

ഐ.ഐ.എം. പഠിതാക്കൾ, രാജ്യത്തെ എതെങ്കിലുമൊരു

ഐ.ഐ.എം.കളിലൊന്നിൽ എം.ബി.എ. പഠിക്കുന്നവരും മുൻവർഷങ്ങളിൽ ക്യാറ്റ് (CAT) യോഗ്യത നേടിയവരുമായിരിക്കണം. 5 ലക്ഷം രൂപയാണ്, സ്കോളർഷിപ്പ് .മുൻവർഷങ്ങളിലെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് യോഗ്യതയോടെ, രാജ്യത്തെ ഐ.ഐ.ടി.കളിലൊന്നിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. 2 ലക്ഷം രൂപയാണ് സ്കോളർഷിപ്പ്
മെഡിക്കൽ വിദ്യാർത്ഥികൾ

മെഡിക്കൽ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. രാജ്യത്തെ ടോപ്പ് 300 സ്ഥാപനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രീമിയർ യൂണിവേഴ്സിറ്റികളിലോ, കോളേജിലോ പഠിക്കുന്നവരായിരിക്കണം, അപേക്ഷകർ.അപേക്ഷകർക്ക് മുൻ *അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. മുൻവർഷങ്ങളിൽ നീറ്റ് യോഗ്യത നേടിയവരാകണം.

വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല. 2 ലക്ഷം രൂപയാണ് സ്കോളർഷിപ്പ്.

വിദേശപഠനം നടത്തുന്ന

വിദ്യാർത്ഥികൾ

വിദേശ പഠനം ആഗ്രഹിക്കുന്നവർക്കുള്ള സുവർണ്ണാവസരമാണിത്.

അപേക്ഷകർക്ക് മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.5 സിജിപിഎ നേടിയിരിക്കണം. പട്ടികജാതി/പട്ടിക വർഗ്ഗ / ഭിന്ന ശേഷിയിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മാർക്കിളവുണ്ട്. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ആദ്യ 200 ൽ പെടുന്ന സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദത്തിനോ ഉയർന്ന പ്രോഗ്രാമുകൾക്കോ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ്, അപേക്ഷായോഗ്യത. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിലും കവിയാൻ പാടില്ല.
അവശ്യം വേണ്ട രേഖകൾ

ഓരോ പ്രോഗ്രാമുകൾക്കും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും പൊതുവിൽ കരുതേണ്ട രേഖകൾ, താഴെക്കാണുന്നവയാണ്.

1. അക്കാദമിക റെക്കോഡുകൾ

1. തിരിച്ചറിയൽ രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ

1. വരുമാന സർട്ടിഫിക്കേറ്റ്

1. പ്രവേശന വിവരങ്ങൾ

1. ജാതി സർട്ടിഫിക്കേറ്/ ഭിന്ന ശേഷി സർട്ടിഫിക്കേറ്

1. പ്രവേശന പരീക്ഷ സർട്ടിഫിക്കേറ്റ്

അപേക്ഷാ സമർപ്പണത്തിനും കൂടുതൽ

വിവരങ്ങൾക്കും

https://www.sbiashascholarship.co.in/

Tuesday, July 14, 2026

നീലവെള്ള റേഷൻ കാർഡ് ഉള്ളവർക്കും സൗജന്യം വേണ്ട ഇതാ സുവർണ്ണ അവസരം

**🚨 റേഷൻ കാർഡ് മാറ്റാൻ സുവർണ്ണാവസരം: പിങ്ക് കാർഡിനായി ജൂലൈ 17 വരെ അപേക്ഷിക്കാം; പുതിയ മാനദണ്ഡങ്ങളും രേഖകളും അറിയുക!**
പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള/നീല) മുൻഗണനാ വിഭാഗമായ പിങ്ക് കാർഡാക്കി (PHH) മാറ്റാൻ ആഗ്രഹിക്കുന്ന അർഹരായ പൊതുജനങ്ങൾക്ക് സംസ്ഥാന സർക്കാർ മികച്ചൊരു അവസരമൊരുക്കുന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യത്തെ വലിയ റേഷൻ കാർഡ് മുൻഗണനാ മാറ്റ പ്രക്രിയയാണിത്.
അർഹതയുണ്ടായിട്ടും നിലവിൽ മുൻഗണനേതര വിഭാഗത്തിൽ തുടരുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ ഇതിലൂടെ സാധിക്കും.
**🗓️ അവസാന തീയതി:**
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി **ജൂലൈ 17** ആണ്. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുകയില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.
**💻 അപേക്ഷിക്കേണ്ട രീതി:**
അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സിറ്റിസൺ ലോഗിൻ പോർട്ടൽ (**ecitizen.civilsupplieskerala.gov.in**) വഴിയോ ഓൺലൈനായി പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
### 📂 പിങ്ക് കാർഡിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ:
അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ പകർപ്പുകൾ കൃത്യമായി സമർപ്പിക്കേണ്ടതുണ്ട്:
 1. **റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടെയും ആധാർ കാർഡ് ഒറിജിനൽ.**
 2. **വരുമാന സർട്ടിഫിക്കറ്റ്:** അപേക്ഷകന്റെ/കുടുംബനാഥന്റെ പേരിൽ വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ വരുമാന സർട്ടിഫിക്കറ്റ് (വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്).
 3. **ആരോഗ്യ വിവരങ്ങൾ (ബാധകമെങ്കിൽ):** മാരകമായ രോഗബാധിതർ ഉള്ള കുടുംബമാണെങ്കിൽ ഗവൺമെന്റ് ഡോക്ടർ ഒപ്പിട്ട മെഡിക്കൽ സർട്ടിഫിക്കറ്റ്.
 4. **താമസ സർട്ടിഫിക്കറ്റ്:** സ്വന്തമായി വീടില്ലാത്തവരാണെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
 5. **മറ്റ് രേഖകൾ:** 2009-ലെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ ആ ലിസ്റ്റിന്റെ പകർപ്പും, ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവർ അതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രവും ഹാജരാക്കണം.
 6. **പ്രത്യേക വിഭാഗങ്ങൾ:** എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും, ഭിന്നശേഷിക്കാർ ഉണ്ടെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റും, അഗതികൾ, വിധവകൾ തുടങ്ങിയ വിഭാഗത്തിലുള്ളവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രവും നൽകണം.
### ⚠️ മാനദണ്ഡങ്ങളിൽ വരാൻ പോകുന്ന പ്രധാന മാറ്റങ്ങൾ:
മുൻഗണനാ റേഷൻ കാർഡുകൾ യഥാർത്ഥ അർഹരിലേക്ക് മാത്രം പരിമിതപ്പെടുത്താൻ പുതിയ ചില നിബന്ധനകൾ സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിലുള്ള 1000 ചതുരശ്ര അടി വീട് എന്ന പരിധി പ്രായോഗികമല്ലാത്തതിനാൽ, അത് **1200 ചതുരശ്ര അടിയാക്കി** ഉയർത്താൻ സർക്കാർ ആലോചിക്കുന്നു. എന്നാൽ മറ്റ് മാനദണ്ഡങ്ങൾ കർശനമാക്കും:
 * 1200 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവർ.
 * 800 സിസി (cc) വരെ ശേഷിയുള്ള കാർ ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങൾ സ്വന്തമായുള്ളവർ (ടാക്സി ഒഴികെ).
 * കൃഷിയോഗ്യമല്ലാത്തതോ അല്ലെങ്കിൽ തരിശായി കിടക്കുന്നതോ ആയ അര ഏക്കറിലേറെ ഭൂമിയുള്ളവർ.
   *(മേൽപ്പറഞ്ഞ സാഹചര്യങ്ങളുള്ളവർക്ക് മുൻഗണനാ കാർഡ് നൽകേണ്ടതില്ല എന്ന കാര്യമാണ് സർക്കാർ പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്).*
**🚫 നിലവിൽ അയോഗ്യരായ വിഭാഗങ്ങൾ:**
 1. കുടുംബത്തിൽ ആരെങ്കിലും സർക്കാർ, പൊതുമേഖല, സഹകരണ മേഖല ജീവനക്കാരോ പെൻഷൻകാരോ ആയിരിക്കുക.
 2. ആദായനികുതി ഒടുക്കുന്നവരാകുക.
 3. വിദേശ തൊഴിലിലൂടെയുള്ള വരുമാനം ഉൾപ്പെടെ കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം 2.5 ലക്ഷത്തിന് മുകളിലാകുക.
 4. ഒരേക്കറിൽ അധികം ഭൂമി ഉണ്ടായിരിക്കുക (എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് ബാധകമല്ല).
 5. ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കേറ്റ്, ഐടി പ്രൊഫഷണലുകൾ തുടങ്ങിയ ഉയർന്ന തൊഴിൽ മേഖലകളിൽ ഉള്ളവരാകുക.
അർഹരായ പരമാവധി ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാൻ ദയവായി ഈ പോസ്റ്റ് ഷെയർ ചെയ്യുക! നിർദ്ദിഷ്ട സമയത്തിനുള്ളിൽ തന്നെ എല്ലാവരും അപേക്ഷകൾ സമർപ്പിക്കുക.
#RationCard #KeralaNews #PinkRationCard #CivilSupplies #KeralaGovernment #PublicInformation #MuneerHistoryVlogs

Monday, July 13, 2026

കൃഷിഭൂമി വാങ്ങാനും വായ്പ ലഭിക്കും . എങ്ങനെ എന്ന് നോക്കാം

കൃഷി ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ ആ

നടക്കാത്ത നിരവധി ആളുകൾ രാജ്യത്ത് ഉണ്ട്. വീട് വെക്കാനും കാർ വാങ്ങാനും വരെ വായ്‌പ കിട്ടുന്നതു പോലെ കൃഷി ഭൂമി വാങ്ങാൻ വായ്‌ ലഭിക്കുമോ എന്നതാണ് ചോദ്യം. കിട്ടുമെന്ന് തന്നെയാണ് ഉത്തരം. പക്ഷേ ഒരു ഭവന വായ്‌പ ലഭിക്കുന്നത് എളുപ്പമല്ല കാര്യങ്ങൾ എന്ന് മാത്രം. ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കുകളും ഹൗസിങ് ഫിനാൻസ് കമ്പനികളും കൃഷിഭൂമി വാങ്ങുന്നതിനായി വായ്‌പകൾ നൽകുന്നില്ല. ഇതിനുള്ള കാരണങ്ങളും, വായ്‌പ ലഭിക്കാൻ സാധ്യതയുള്ള പ്രത്യേക സാഹചര്യങ്ങൾ നോക്കാം 
എന്തുകൊണ്ടാണ് മിക്ക ബാങ്കുകളും കൃഷിഭൂമിക്ക് വായ്‌പ നൽകാത്തത്?
ഭവന വായ്പകളിൽ നിന്ന് വ്യത്യസ്‌തമായി, കാർഷിക ഭൂമി വായ്‌പകളെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ വളരെ വ്യത്യസ്തമായാണ് കാണുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:
ഉപയോഗ നിയന്ത്രണങ്ങൾ: കൃഷിഭൂമി കൃഷി ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കേണ്ടതാണ്. കൃഷി ആവശ്യങ്ങൾക്കല്ലാതെ (Non-agricultural use)

ഭൂമി മാറ്റിയാൽ മാത്രമേ അവിടെ വീടോ വാണിജ്യ കെട്ടിടങ്ങളോ നിർമിക്കാൻ സാധിക്കൂ.

നിയമപരമായ വെല്ലുവിളികൾ: ഓരോ സംസ്ഥാനത്തും കൃഷിഭൂമി സംബന്ധിച്ച നിയമങ്ങൾ വ്യത്യസ്‌തമാണ്. ഇത് ഭൂമിയുടെ നിയമപരമായ കൃത്യതയോ റിസെല്ലിങ് മൂല്യമോ വിലയിരുത്താൻ ബാങ്കുകൾക്ക് ബുദ്ധിമുട്ടാണ്

മൂല്യനിർണയത്തിലെ ബുദ്ധിമുട്ടുകൾ: ഭൂമിയുടെ സ്ഥാനം, മണ്ണിൻ്റെ തരം, ജലലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ആശ്രയിച്ചാണ് കൃഷിഭൂമിയുടെ വില നിശ്ചയിക്കുന്നത്. ഇത് ക്യത്യമായി കണക്കാക്കുക ബാങ്കുകൾക്ക് ബുദ്ധിമുട്ടാണ്.

തിരിച്ചടവ് റിസ്ക് വായ്‌പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആ ഭൂമി തിരിച്ചുപിടിച്ച് വിൽക്കുക എന്നത് എളുപ്പമല്ല. പല സംസ്ഥാനങ്ങളിലും കർഷകരല്ലാത്തവർക്ക് കൃഷിഭൂമി വാങ്ങാൻ അനുവാദമില്ലാത്തതിനാൽ വാങ്ങുന്നവരുടെ എണ്ണം പരിമിതമാണ്.

ഇക്കാരണങ്ങളാൽ തന്നെ, മിക്ക നഗര വായ്‌പ നൽകുന്നില്ല. കേന്ദ്രീക്യത ബാങ്കുകളും കൃഷിഭൂമി വാങ്ങാൻ

എപ്പോഴൊക്കെയാണ് വായ്‌പ ലഭിക്കാൻ സാധ്യതയുള്ളത്?

കാർഷിക ബാങ്കുകൾ വഴിയുള്ള വായ്‌പകൾ: ചില പൊതുമേഖലാ ബാങ്കുകൾ രജിസ്റ്റർ ചെയ്ത കർഷകർക്കും, കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും, ഇതിനകം കൃഷിഭൂമിയുള്ളവർക്കും വായ്‌പകൾ നൽകുന്നുണ്ട്. ഇതിനായി കാർഷിക വരുമാനത്തിന്റെ തെളിവ് ഹാജരാക്കേണ്ടതുണ്ട്.

തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ: പല സംസ്ഥാനങ്ങളിലും കർഷകർക്ക് മാത്രമേ കൃഷിഭൂമി വാങ്ങാൻ അനുവാദമുള്ളു. അതിനാൽ, നിങ്ങൾ ഒരു കർഷകനല്ലെങ്കിൽ നിയമപരമായി ഭൂമി വാങ്ങാൻ നിങ്ങൾക്ക് അർഹതയുണ്ടാകില്ല.

ഭൂമി തരം മാറ്റുമ്പോൾ: ഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി (Non-agricultural/NA) നിയമപരമായി മാറ്റിയ ശേഷം, ഭവന നിർമാണത്തിനായോ ബിസിനസിനായോ വായ്പ‌ ലഭിക്കാൻ സാധ്യതയുണ്ട്. ഇതൊരു ദീർഘമേറിയ നടപടിക്രമമാണ്.

നിങ്ങൾക്ക് മുന്നിലുള്ള മറ്റ് വഴികൾ എന്തൊക്കെ?

റസിഡൻഷ്യൽ പ്ലോട്ടുകൾ വാങ്ങുക: ഭവന നിർമാണത്തിനായി അനുവദിച്ച പ്ലോട്ടുകൾ വാങ്ങുന്നതിന് സാധാരണ വായ്‌പകൾ ലഭ്യമാണ്.

സ്വന്തം ഫണ്ട് ഉപയോഗിക്കുക: വായ്‌പകൾക്ക് പരിമിതികളുള്ളതിനാൽ, പലരും സ്വന്തം സമ്പാദ്യം ഉപയോഗിച്ച് ഭൂമി വാങ്ങാൻ താല്പര്യപ്പെടുന്നു.

ഭൂമി പാട്ടത്തിന് എടുക്കുക: കൃഷി തുടങ്ങാനോ ചെറിയ ബിസിനസ് സംരംഭങ്ങൾക്കോ ഭൂമി വാങ്ങുന്നതിന് പകരം പാട്ടത്തിന് എടുക്കുന്നത്

നല്ലൊരു തീരുമാനമാണ്.

ഇന്ത്യയിൽ കൃഷിഭൂമി വാങ്ങാൻ വായ്‌പ ലഭിക്കുക എന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ചും നിങ്ങൾ ഒരു കർഷകനല്ലെങ്കിൽ.

നഗരവാസികളായ ഭൂരിഭാഗം ആളുകൾക്കും ഇത്തരം വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടാണ് അതിനാൽ, ഭൂമി വാങ്ങുന്നതിന് മുൻപ് ബാങ്കിങ് വിദഗ്ദരുമായി സംസാരിക്കുന്നത് സമയവും