*ഇന്ത്യയിലുള്ള എല്ലാ കർഷകർക്കും ആധാർ നമ്പർ സംവിധാനം പോലെ തന്നെ ഏകീകൃതം ആയിട്ടുള്ള ഒരു കർഷക രജിസ്ട്രേഷൻ നമ്പർ നൽകുന്ന അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ പദ്ധതിക്ക് തുടക്കമായിരിക്കുന്നു.* ഇന്ത്യയിലെ എല്ലാ കർഷകർക്കും Unique ആയ കർഷക രജിസ്ട്രേഷൻ നമ്പർ നൽകുന്നതിലൂടെ കർഷകർക്ക് വേണ്ടിയിട്ടുള്ള വിവിധ പദ്ധതികൾ ഈ രജിസ്ട്രേഷൻ നമ്പർ മുഖേന ഏകീകരിക്കാൻ സാധിക്കും. *പി എം കിസാൻ, വിള ഇൻഷുറൻസ്, കാർഷിക യന്ത്രങ്ങളുടെ സബ്സിഡി, കാർഷിക ലോണുകൾ, മണ്ണ് പരിശോധന കാർഡുകൾ, രാസവളങ്ങൾക്കുള്ള സബ്സിഡി തുടങ്ങിയ മറ്റ് കാർഷിക പദ്ധതികൾക്കെല്ലാം ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ* ഉടനെ തന്നെ ഈ രജിസ്ട്രേഷൻ നമ്പർ നിർബന്ധമായി തീരും.
*ആദ്യഘട്ടത്തിൽ കൃഷിഭവനുകൾ മുഖേന സൗജന്യമായി തന്നെ കർഷകർക്ക് രജിസ്ട്രേഷൻ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്.* ഇതിനായി കർഷകർ *ആധാർ കാർഡ്, ഭൂനികുതി രസീത്, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോൺ* എന്നിവയുമായി പദ്ധതിയുടെ ഗൗരവം മനസ്സിലാക്കിക്കൊണ്ടുതന്നെ കൃഷിഭവനിൽ എത്രയും വേഗം വന്ന് രജിസ്റ്റർ ചെയ്യേണ്ടതാണ്.