ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി താരതമ്യേന എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും.
Thursday, October 28, 2021
ലൈഫ് : പുതിയ അപേക്ഷകളുടെ പരിശോധന നവംബർ 1 തിങ്കളാഴ്ച മുതൽ ആരംഭിക്കും
Thursday, October 21, 2021
മദ്റസ അധ്യാപക ക്ഷേമനിധിയിൽ അംഗമായ ഉള്ള കോവിഡ ധനസഹായത്തിന് അപേക്ഷ തീയതി നീട്ടി
മദ്റസ അധ്യാപക ക്ഷേമനിധിയിൽ അംഗമായ ഉള്ള കോവിഡ ധനസഹായത്തിന് അപേക്ഷ തീയതി നീട്ടി
കൊച്ചി : കേരള മദ്റസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15 വരെ ദീർഘിപ്പിച്ചു . മദ്റസ അധ്യാപക ക്ഷേമനിധിയിൽ 2021 മാർച്ച് മൂന്നിന് മുമ്പ്അംഗത്വമെടുക്കുകയും വിഹിതം അടക്കുകയും ചെയ്തുവരുന്ന സജീവ അംഗങ്ങൾക്കാണ് ഇത് ലഭിക്കുക . 1000 രൂപയാണ് ധനസഹായം . വെബ്സൈറ്റിലൂടെ www.kmtboard.in ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് . സംശയ നിവാരണങ്ങൾക്ക് 0495 2966577 നമ്പറിൽ ബന്ധപ്പെടാം
Wednesday, October 20, 2021
ഭാര്യക്കും ഭർത്താവിനും എല്ലാം മാസവും 6000, 3000 ലഭിക്കും,പ്രധാനമന്ത്രി ശ്രാം യോഗി മാന്ധന്‍ പെന്‍ഷന്‍ സ്കീം (PM-SYM)
എല്ലാം മാസവും 6000, 3000 ലഭിക്കും,പ്രധാനമന്ത്രി ശ്രാം യോഗി മാന്ധന്‍ പെന്‍ഷന്‍ സ്കീം (PM-SYM)
പ്രതിമാസ സംഭാവന ഗുണഭോക്താവിന്റെ പ്രായത്തെ ആശ്രയിച്ച് 55 മുതല്‍ 200 രൂപ വരെയാണ്. ഈ സ്കീമിന് കീഴില്‍, പ്രതിമാസം 50% സംഭാവന ഗുണഭോക്താവ് നല്‍കുകയും തുല്യമായ സംഭാവന കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്നു.
യോഗ്യത
ഒരു ഇന്ത്യന്‍ പൗരനായിരിക്കണം
അസംഘടിത തൊഴിലാളികള്‍ (കച്ചവടക്കാര്‍, കാര്‍ഷിക ജോലികള്‍, നിര്‍മ്മാണ സൈറ്റ് തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, കൈത്തറി, ഉച്ചഭക്ഷണ തൊഴിലാളികള്‍, റിക്ഷ അല്ലെങ്കില്‍ ഓട്ടോ വീലറുകള്‍, റാഗ് പിക്കര്‍മാര്‍, മരപ്പണിക്കാര്‍, മത്സ്യത്തൊഴിലാളികള്‍ മുതലായവ)
പ്രായപരിധി 18-40 വയസ്സ്
പ്രതിമാസ വരുമാനം 15,000/- ല്‍ കുറവായിരിക്കണം കൂടാതെ EPFO/ESIC/NPS (സര്‍ക്കാര്‍ ധനസഹായം) പദ്ധതിയില്‍ അംഗമാകരുത്.
ലാഭം
60 വയസ്സ് പൂര്‍ത്തിയായ ശേഷം, ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞത് 3,000 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
ഗുണഭോക്താവിന്റെ മരണശേഷം, ജീവിതപങ്കാളിക്ക് 50% പ്രതിമാസ പെന്‍ഷന് അര്‍ഹതയുണ്ട്.
ഭാര്യാഭര്‍ത്താക്കന്മാര്‍ ഈ പദ്ധതിയില്‍ ചേരുകയാണെങ്കില്‍, അവര്‍ക്ക് 6000 രൂപ സംയുക്ത പ്രതിമാസ പെന്‍ഷന്‍ ലഭിക്കും.
Monday, October 18, 2021
ഡ്രൈവിംഗ് മേഖലയിൽ സംരംഭരാകാൻ സ്ത്രീകൾക്ക് മികച്ച അവസരം
ഡ്രൈവിംഗ് മേഖലയിൽ സംരംഭരാകാൻ സ്ത്രീകൾക്ക് മികച്ച അവസരം • കുടുംബശ്രീയിൽ നിന്നും ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കാണ് അവസരം • ഫിനാൻസ് മാനേജ്മന്റ് , സേവിങ്സ് മുതലായ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും • നിലവിൽ സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് അവസരം • കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ നിന്നും വാഹന വായ്പ ലഭ്യമാകും • കുടുംബശ്രീയിൽ നിന്നും സബ്സിഡിയും ലഭ്യമാകും • പരമാവധി ഇളവുകളോടു കൂടി കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് - ൽ ( KAL ) നിന്നും ഷീ ഇ ഓട്ടോ ( ഇലക്ട്രിക്ക് ഓട്ടോറിക്ഷ ) വാങ്ങാൻ അവസരം സൃഷ്ട്ടിക്കും • അപേക്ഷകൾ തപാൽ വഴിയോ , വെബ്സൈറ്റിലെ ഫോം പൂരിപ്പിച്ച് ഓൺലൈൻ വഴിയോ സമർപ്പിക്കാം • വിലാസം : ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ , ദി ജെൻഡർ പാർക്ക് , എ -17 ബ്രാഹ്മിൻസ് കോളനി ലെയ്ൻ കവടിയാർ തിരുവനന്തപുരം- 695003 • കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുന്നതിനുമായി ജെൻഡർ പാർക്ക് വെബ്സൈറ്റ് ആയ genderpark.gov.in സന്ദർശിക്കുക
Sunday, October 10, 2021
കോവിഡ് മരണത്തിനുള്ള അപ്പീലിനും` സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കാം

ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി താരതമ്യേന എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും.
Tuesday, October 5, 2021
റേഷൻ കാർഡ് ഇനി എ.ടി.എം മാതൃകയിൽ; റേഷനൊപ്പം അവശ്യ സാധനങ്ങളും വാങ്ങാം
റേഷൻ കടയിൽ നിന്നുമാത്രമല്ല, സപ്ളൈകോ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങാവുന്ന തരത്തിൽ റേഷൻ കാർഡിന്റെ രൂപം മാറ്റുന്നു. നവംബർ ഒന്നിന് പുറത്തിറക്കുന്ന സ്മാർട്ട് റേഷൻ കാർഡിലാണ് പുതിയ സേവനങ്ങൾകൂടി ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി എ.ടി.എം കാർഡിന്റെ മാതൃകയിലായിരിക്കും ഇത്. ഇതുപയോഗിച്ച് സാധനങ്ങൾ വാങ്ങാം. പർച്ചേസ് കാർഡ് എന്ന പേരിലാകും അറിയപ്പെടുക. ബാങ്കുകളുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചർച്ച നടത്തിവരികയാണ്.
ഉടമയുടെ പേര്, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ മുൻവശത്തും പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടർ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുവശത്തുമായി രേഖപ്പെടുത്തുന്ന സ്മാർട്ട് റേഷൻ കാർഡിന്റെ മാതൃകയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം ബാങ്കുകൾ നിർദ്ദേശിക്കുന്ന മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തും. റേഷൻ കടകളിൽ നിന്ന് ചെറിയ തുക ഈ കാർഡ് ഉപയോഗിച്ച് പിൻവലിക്കാൻ കഴിയുന്ന വിധത്തിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്താനും ആലോചനയുണ്ട്.
1000 കടകൾ മോഡേണാകും
റേഷൻ സാധനങ്ങൾ മാത്രമല്ല, പലവ്യഞ്ജനങ്ങളും കുപ്പിവെള്ളവും ഉൾപ്പെടെ ലഭിക്കുന്ന കേന്ദ്രങ്ങളായി റേഷൻ കടകളെ മാറ്റുന്ന പദ്ധതിയും തയ്യാറാകുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ആയിരം കടകളിലാകും സൗകര്യം. വൈദ്യുതി, വാട്ടർ ബില്ല് എന്നിവ റേഷൻ കടകളിൽ അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതും ആലോചനയിലുണ്ട്.
സ്മാർട്ട് കാർഡിന് അപേക്ഷിക്കാൻ
അക്ഷയ കേന്ദ്രങ്ങൾ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷിക്കാം.
താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിംഗ് ഓഫീസറോ അംഗീകരിച്ചാൽ അതിന്റെ പ്രിന്റെടുത്ത് ഓഫീസിലെത്തി കാർഡ് കൈപ്പറ്റാം.
സേവനം നവംബർ ഒന്നു മുതൽ
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇
https://chat.whatsapp.com/Fq7iGOX6xAoEvQM9dhMHKb
എല്ലാ വീട്ടിലും സൗജന്യ ഇന്റർ നെറ്റ് ഡിസംബറിൽ കെ -ഫോൺ യഥാർത്യ മാകുന്നു
അതിവേഗ ഇന്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്നതിനായി ആവിഷ്കരിച്ച കെ - ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നു . പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂർത്തീകരിച്ചിരുന്നു . 30,000 ഓഫീസുകൾ , 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ , 8 ലക്ഷം കെ.എസ്.ഇ.ബി പോളുകൾ എന്നിവയുടെ സർവ്വേയും , 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂർത്തിയാക്കിക്കഴിഞ്ഞു . നെറ്റ്വർക്ക് ഓപ്പറേഷൻസ് സെന്ററിന്റെ പണികളും കെ.എസ്.ഇ.ബി പോളുകൾ വഴി കേബിൾ വലിക്കുന്ന നടപടികളും പുരോഗമിക്കുന്നു . ഇതിനകം 7389 സർക്കാർ സ്ഥാപനങ്ങളെ കെ - ഫോൺ പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കൾ ഫൈബർ കേബിൾ മുഖേന ബന്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട് . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യനിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ കെ - ഫോൺ മുഖേന സാധിക്കും . മുപ്പതിനായിരത്തോളം വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മികച്ച രീതിയിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകാനും ഈ പദ്ധതിയിലൂടെ സാധ്യമാകും .
മുഖ്യമന്ത്രിപി ണറായി വിജയൻ വ്യക്തമാക്കി
Saturday, October 2, 2021
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി : ഒൿടോബർ 10 വരെ അപേക്ഷിക്കാം
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി : ഒൿടോബർ 10 വരെ അപേക്ഷിക്കാം
![]() |
മുസ്ലീം , ക്രിസ്ത്യൻ , ബുദ്ധ , സിഖ് , പാഴ്സി , ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടെയും , വിവാഹബന്ധം വേർപ്പെടുത്തിയവരുടെയും , ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 - വരെ നീട്ടിയതായി വകുപ്പ് ഡയറക്ടർ അറിയിച്ചു . ശരിയായ ജനലുകൾ വാതിലുകൾ മേൽക്കൂര ഫ്ളാറിംങ് ഫിനിഷിംങ് പ്ലബിംങ് , സാനിട്ടേഷൻ , ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത് . ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം . ഇത് തിരിച്ചടക്കേണ്ടതില്ല . അപേക്ഷകയുടെ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വ.ഫീറ്റ് കവിയരുത് . അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം . ബി.പി.എൽ കുടുംബം . അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാകുക , പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും . സർക്കാർ , അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ , സർക്കാരിൽ നിന്നാ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല . വകുപ്പ് പ്രത്യകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത് . 2021-22 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ് , റേഷൻ കാർഡിന്റെ പകർപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് . പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ , ഡെപ്യൂട്ടി കളക്ടർ ( ജനറൽ ) , ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ , ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം . അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും . അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റുകളിൽ ഒക്ടോബർ 10 വൈകിട്ട് 5 വരെ സ്വീകരിക്കും
മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി
മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി ▬▬▬▬▬▬▬▬▬▬▬▬▬▬ https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs തിരുവനന്തപുരം: സംസ...