ലൈഫ് 2020 ഭവനങ്ങൾ പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന കേരള പിറവി ദിനമായ നവംബർ ഒന്നു മുതൽ ആരംഭിക്കും . ലൈഫ് മിഷൻ 2017 - ൽ തയ്യാറാക്കിയ ഗുണഭോക്തൃപട്ടിക പ്രകാരം നാളിതുവരെ 2,75,845 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനങ്ങൾ നൽകി . 2017 - ലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനാണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത് . ഇതിൽ ആകെ 9,20,260 ( ഭൂരഹിത / ഭൂമിയുള്ള ഭവന രഹിതർ ) അപേക്ഷകൾ ലഭ്യമായി . ഇത്തരത്തിൽ ലഭ്യമായ അപേക്ഷകളിലാണ് നവംബർ ഒന്നു മുതൽ അർഹതാ പരിശോധന ആരംഭിക്കുന്നത് . ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത് . അപേക്ഷകർ പരിശോധന സമയത്ത് ആവശ്യമായ രേഖകൾ സഹിതം വിവരങ്ങൾ നൽകേണ്ടതാണ് . അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ മുഴുവനും സമർപ്പിക്കുവാൻ കഴിയാതിരുന്നവർക്ക് പരിശോധന സമയത്ത് ആയത് സമർപ്പിക്കാവുന്നതാണ് . അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി തദ്ദേശസ്ഥാപന തലത്തിലാണ് പരിപാടി നടക്കുന
No comments:
Post a Comment