ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി : ഒൿടോബർ 10 വരെ അപേക്ഷിക്കാം
![]() |
മുസ്ലീം , ക്രിസ്ത്യൻ , ബുദ്ധ , സിഖ് , പാഴ്സി , ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടെയും , വിവാഹബന്ധം വേർപ്പെടുത്തിയവരുടെയും , ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 - വരെ നീട്ടിയതായി വകുപ്പ് ഡയറക്ടർ അറിയിച്ചു . ശരിയായ ജനലുകൾ വാതിലുകൾ മേൽക്കൂര ഫ്ളാറിംങ് ഫിനിഷിംങ് പ്ലബിംങ് , സാനിട്ടേഷൻ , ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത് . ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം . ഇത് തിരിച്ചടക്കേണ്ടതില്ല . അപേക്ഷകയുടെ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വ.ഫീറ്റ് കവിയരുത് . അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം . ബി.പി.എൽ കുടുംബം . അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാകുക , പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും . സർക്കാർ , അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ , സർക്കാരിൽ നിന്നാ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല . വകുപ്പ് പ്രത്യകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത് . 2021-22 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ് , റേഷൻ കാർഡിന്റെ പകർപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് . പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ , ഡെപ്യൂട്ടി കളക്ടർ ( ജനറൽ ) , ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ , ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം . അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും . അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റുകളിൽ ഒക്ടോബർ 10 വൈകിട്ട് 5 വരെ സ്വീകരിക്കും
No comments:
Post a Comment