നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്ബ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനുമാണ് തീരുമാനം.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും ഓരോ വിദ്യാർഥികൾക്കും ക്ലാസുകൾ ഒരു ദിവസം ക്ലാസ് ഒരു ദിവസം അവധി എന്നിങ്ങനെയായിരിക്കും വിക്ടേഴ്സ് വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തുടരും.
സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം തീരുമാനിക്കും.
സ്‌കൂളുകളുകളില്‍ സുരക്ഷിതമായ യാത്രാ സൗകര്യങ്ങള്‍ മുതല്‍ അണുവിമുക്തമായ ശുചിമുറികള്‍ വരെ ഒരുക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ എത്തിക്കാനുളള വാഹന ക്രമീകരണത്തില്‍ ചര്‍ച്ച തുടരുന്നു.
സ്‌കൂളുകളില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് അധികൃതര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ചെറിയ കുട്ടികളെ കൊവിഡ് മാനദണ്ഡങ്ങള്‍ പഠിപ്പിക്കുന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. അദ്ധ്യപകരുടെയും ജീവനക്കാരുടെയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഭൂരിഭാഗം അദ്ധ്യാപകരും രണ്ട് ഡോസും എടുത്തവരാണ്.
കര്‍ശന നിയന്ത്രണങ്ങളോടെ നവംബര്‍ ഒന്നിനാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത്. എല്ലാ ക്ലാസുകളിലുമായി 45 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളിലേക്ക് പോകുന്നത്. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളും പൊതുപരീക്ഷ നടക്കുന്ന 10, 12 ക്ലാസുകളും നവംബര്‍ ഒന്നിന് തുടങ്ങാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ ധാരണയായത്. പതിനഞ്ചോടെ എല്ലാ ക്ലാസുകളും തുടങ്ങാനാണ് നീക്കം.
പക്ഷേ എത്രത്തോളം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്ന വിലയിരുത്തല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഉണ്ടായിട്ടില്ല. ചെറിയ ക്ലാസിലെ കുട്ടികള്‍ എത്തുന്നത് വലിയ വെല്ലുവിളിയാണ്. കോവിഡ് വ്യാപനത്തിന് സ്‌കൂള്‍ തുറക്കല്‍ വഴിവച്ചാല്‍ അത് ഗുരുതര ആരോഗ്യ പ്രശ്‌നമായി മാറുകയും ചെയ്യും. സാമൂഹിക അകലത്തിന്റെ ഈ കാലത്ത് സ്‌കൂള്‍ തുറക്കല്‍ രോഗ വ്യാപനത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക അദ്ധ്യാപകര്‍ക്കും ഉണ്ട്.
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ച് പ്രഖ്യാപനം നടത്തിയതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. നവംബര്‍ 1 മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞത്. കോവിഡ് ഉന്നതതല യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ക്ഷണമുണ്ടായില്ല. വിഷയത്തില്‍ ആരോഗ്യ വകുപ്പുമായി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്. ഇത് വലിയ തരത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
സ്‌കൂള്‍ തുറക്കല്‍ തീരുമാനം വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള നീക്കം വിവാദമായിരിക്കുകയാണ്. രാവിലെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നപ്പോഴും സ്‌കൂള്‍ തുറക്കല്‍ ചര്‍ച്ചക്ക് വന്നിരുന്നില്ല.വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ചര്‍ച്ചയായിരിക്കുന്നത്. പ്രൈമറി ക്ലാസുകള്‍ ആദ്യം തുടങ്ങുന്നതിലും ആശങ്കയുണ്ട്. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുന്‍പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.
പത്ത്. പന്ത്രണ്ട് ക്ലാസുകള്‍ ആദ്യം തുറക്കാനായിരുന്നു ആലോചന. എന്നാല്‍ ഇത് മാറ്റി ചെറിയ ക്ലാസുകളും തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്ത് മുതലുള്ള കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതാണ് നല്ലതെന്ന വിലയിരുത്തല്‍ സജീവമാണ്. സി.എഫ്.എല്‍.ടി.സി.കളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രൈമറി ക്ലാസുകളിലെയടക്കം വിദ്യാര്‍ത്ഥികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുമോയെന്നും ആശങ്കയുണ്ട്.
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറന്നാലും വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ക്ലാസിലിരിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. കോവിഡ് പശ്ചാത്തലത്തില്‍ പകുതിവീതം വിദ്യാര്‍ത്ഥികളെ മാത്രം ഒരേസമയം ക്ലാസുകളിലെത്തിക്കാനാണ് സാധ്യത. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ് നടത്താനും ആലോചനയുണ്ട്. വിശദമാര്‍ഗരേഖ പുറത്തിറക്കിയശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ആരോഗ്യവകുപ്പുമായി ആലോചിച്ചാകും മാനദണ്ഡങ്ങള്‍
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തും. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്ബോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യും.
No comments:
Post a Comment