പ്ലസ് വൺ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയാണ് പരീക്ഷ. വി.എച്ച്.എസ്.സി പരീക്ഷ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 13 വരെ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ഉന്നതലതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്
ഈ മാസം ആരംഭിക്കാനിരിക്കെ സുപ്രീം സുപ്രീംകോടതിയിൽ നിന്നും സ്റ്റേ വന്നത്
കേസ് പിന്നീട് പരിഗണിച്ചപ്പോൾ സർക്കാർ നൽകിയ സത്യവാങ്മൂലം തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷണം നടത്താനുള്ള അനുമതി സുപ്രീം കോടതി നൽകുക ആയിരുന്നു
എല്ലാ ദിവസവും രാവിലെയാണ് പരീക്ഷ. ഓരോ പരീക്ഷയ്ക്കിടയിലും അഞ്ച് ദിവസങ്ങൾ വരെ ഇടവേളയുണ്ടാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് പരീക്ഷകൾക്കിടയിലെ ഇടവേള വർധിപ്പിച്ചത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ ടൈം ടേബിൾ dhsekerala.gov.in എന്ന ഹയർ സെക്കൻഡറി വെബ് പോർട്ടലിൽ ലഭ്യമാകും.
No comments:
Post a Comment