Monday, January 24, 2022

കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,21,138 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,038 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 2,60,271 കോവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,987 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,710 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 12,131, കൊല്ലം 1042, പത്തനംതിട്ട 1124, ആലപ്പുഴ 753, കോട്ടയം 1365, ഇടുക്കി 594, എറണാകുളം 6050, തൃശൂര്‍ 1802, പാലക്കാട് 869, മലപ്പുറം 972, കോഴിക്കോട് 2038, വയനാട് 317, കണ്ണൂര്‍ 1100, കാസര്‍ഗോഡ് 553 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,60,271 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,56,642 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,67,54,285), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,22,70,156) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള ആകെ 63 ശതമാനം (10,20,601) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,14,614)

· ജനുവരി 14 മുതല്‍ 23 വരെയുള്ള കാലയളവില്‍, ശരാശരി 1,95,258 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,70,977 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 183 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 189%, 99%, 120%, 59%, 28% 120% വര്‍ധിച്ചിട്ടുണ്ട്.

Sunday, January 23, 2022

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് റേഷൻ കട ഉടമ ആകാം മികച്ച വരുമാനം നേടാം

റേഷൻ കടകൾക്ക് 2000 പുതിയ ലൈസൻസുകൾ വിതരണം ചെയ്യും ; 
അപേക്ഷിക്കാനുള്ള  മിനിമം യോഗ്യത എസ്എസ്എൽസി
By: MUNEER history vlogs 
ജനുവരി 2022, 08.00 AM -
 ആലപ്പുഴ : കേരളം ആദ്യമായി പൊതുവിതരണ സംവിധാനത്തിന്റെ ( PDS ) ഡീലർഷിപ്പ് നേടുന്നതിന് വിദ്യാഭ്യാസ യോഗ്യതകൾ നിശ്ചയിക്കാൻ തീരുമാനിച്ചു .  ഔട്ട്‌ലെറ്റുകൾ എസ്എസ്എൽസി യോഗ്യതയുള്ള അപേക്ഷകർക്ക് 2000 പുതിയ ലൈസൻസുകൾ വിതരണം ചെയ്യും. ഡീലർഷിപ്പ്  ലഭിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത എന്ന നിബന്ധന ഇല്ലായിരുന്നു.കേരള റേഷനിംഗ് ഓർഡർ അടുത്തിടെ ദേശീയ ഭക്ഷ്യ സുരക്ഷയ്ക്ക് അനുസൃതമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.  2013 ലെ നിയമം. ബാങ്കിംഗ് സേവനങ്ങളും ഉടൻ നൽകേണ്ടിവരുമെന്നതിനാൽ കടകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും.എന്നാൽ എസ്എസ്എൽസി പാസാകാത്ത നിലവിലെ ഡീലർമാർക്ക് അവരുടെ ഡീലർഷിപ്പ് നഷ്‌ടപ്പെടില്ല.ചില ലൈസൻസുകൾ പല കാരണങ്ങളാൽ റദ്ദാക്കപ്പെട്ടു.  സമീപത്തെ കടകളുമായി ലയിപ്പിച്ചു.അത്തരം ലൈസൻസുകൾ പുതുതായി വരുന്നവർക്ക് നൽകും.പൊതുഭരണ വകുപ്പ് അപേക്ഷാ ഫോറം തയ്യാറാക്കിയിട്ടുണ്ട്.  പൊതുജനങ്ങൾക്ക് ലഭ്യമാണ്. 
കൃത്യമായി പൂരിപ്പിച്ച ഫോമുകൾ ജില്ലാ സപ്ലൈ ഓഫീസിൽ സമർപ്പിക്കണം.  പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ലൈസൻസുകളാണ് ആദ്യം പരിഗണിക്കുക.  സ്വയം സഹായ സംഘങ്ങൾ , വനിതാ സംഘങ്ങൾ , വിമുക്ത ഭടന്മാർ , സഹകരണ സംഘങ്ങൾ എന്നിവർക്കും പുതിയ ഡീലർഷിപ്പുകളിൽ മുൻഗണനയുണ്ട് .  യോഗ്യത അപേക്ഷകന്റെ പ്രായം 21-62 വയസ്സിനിടയിൽ ആയിരിക്കണം, കട സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തിൽ കുറഞ്ഞത് 3 വർഷത്തെ താമസം;  അതേ വാർഡിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന നൽകും പട്ടികജാതി അപേക്ഷകർ കട സ്ഥിതി ചെയ്യുന്ന അതേ താലൂക്കിൽ താമസിക്കുന്നവരായിരിക്കണം;  ഒരേ ഗ്രാമപഞ്ചായത്തിലെ അപേക്ഷകർക്ക് മുൻഗണന നൽകും സമാന യോഗ്യതയുള്ള ഒന്നിലധികം പേർ അപേക്ഷിച്ചാൽ ഉയർന്ന പ്രായപരിധി നിശ്ചയിക്കുന്ന ഘടകമായിരിക്കും
 ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അല്ലെങ്കിൽ അവശ്യവസ്തു നിയമം എന്നിവ പ്രകാരം കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവർ പാർട്ട് ടൈം അല്ലെങ്കിൽ മുഴുവൻ സമയ സർക്കാർ  പൊതു അല്ലെങ്കിൽ സ്വകാര്യ സഹകരണ സ്ഥാപനങ്ങളുടെ ജീവനക്കാർ സംസ്ഥാന സർക്കാരിൽ നിന്ന് പാരിതോഷികം സ്വീകരിക്കുന്നവർ നിലവിലെ റേഷൻ കട ഉടമകളുടെ കുടുംബാംഗങ്ങൾ
 ഇവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടാവുകയില്ല 

കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,08,881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1098 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ കോവിഡ് 2,64,638 കേസുകളില്‍, 3.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,816 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,961 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 9017, കൊല്ലം 577, പത്തനംതിട്ട 1146, ആലപ്പുഴ 567, കോട്ടയം 1225, ഇടുക്കി 415, എറണാകുളം 2901, തൃശൂര്‍ 5086, പാലക്കാട് 835, മലപ്പുറം 698, കോഴിക്കോട് 3229, വയനാട് 260, കണ്ണൂര്‍ 1494, കാസര്‍ഗോഡ് 511 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 2,64,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,25,932 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,67,53,867), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,22,68,609) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള ആകെ 66 ശതമാനം (10,07,879) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,11,712)

· ജനുവരി 16 മുതല്‍ 22 വരെയുള്ള കാലയളവില്‍, ശരാശരി 1,72,290 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,55,536 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 191 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 199%, 91%, 118%, 58%, 26% 101% വര്‍ധിച്ചിട്ടുണ്ട്.

Saturday, January 22, 2022

ഞായറാഴ്ച ലോക്ക് തുടങ്ങി ; അത്വാവശ്യ യാത്രകൾക്ക് മാത്രം അനുവാദം

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി . ഇന്നും അടുത്ത ഞായറാഴ്ചയുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് . നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രകൾക്കടക്കം വിവിധ വിലക്കുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് . ഇതി ൻറ ഭാഗമായ പരിശോധനകൾ തുടങ്ങി . ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല , വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവു , പഴം പച്ചക്കറി പലവ്യഞ്ജനം പാൽ - മീൻ - ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ മാത്രം പ്രവർത്തിക്കാം തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത് . ദീർഘദൂര ബസുകളുടെയയും ട്രെയിനുകളുടെയും സർവ്വീസുകൾക്ക് വിലക്കില്ല . യാത്ര ചെയ്യുന്നവർ ആവശ്യമായ രേഖകൾ കയ്യിൽ കരുതണം . അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ . ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവാദമില്ലാത്തതിനാൽ പാർസൽ വാങ്ങണമെന്നാണ് നിർദേശം . അടിയന്തര സാഹചര്യത്തിൽ വർക്ക്ഷോപ്പുകൾ തുറക്കാം . മുൻകൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല . സംസ്ഥാന അതിർത്തികളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട് .

Friday, January 21, 2022

ഞായർ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

ഞായറാഴ്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളും പിഴവുകളും 
ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം

നിലവിലെ കോവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം  അനുവദിച്ചാൽ മതിയെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. 

സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ്. ഇവർ ഡോക്‌ടർമാരുടെ  സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും  ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം.

ഡിസാസ്റ്റർ മാനേജ്മെന്റ്  ഫണ്ടിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചിട്ടുണ്ട്. 

നിലവിലെ കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ  അഡ്‌മിറ്റ്‌ ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും. 

എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

ബി. കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സി കാറ്റഗറിയിൽ
സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

ഇന്നത്തെ നില പ്രകാരം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ  കാറ്റഗറിയിൽ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ.  സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ ഇപ്പോൾ ഇല്ല. 

പുതിയ വകഭേദമായ ഒമിക്രോൺ അതി വേഗതയിലാണ്  വ്യാപിക്കുന്നതെന്നതിനാൽ  സംസ്ഥാനത്താകെ നല്ല ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതർ കൂടുതലും വീടുകളിലാണുള്ളത്. അതിനാൽ ടെലിമെഡിസിൻ വ്യാപകമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ പ്രധാന പങ്കു വഹിക്കാനാകും. വീടുകളിൽ കഴിയുന്നവർക്ക് ഗൃഹ പരിചരണം ഉറപ്പുവരുത്താൻ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.  വാർഡ്തല സമിതികൾ വീടുകൾ കേന്ദ്രീകരിച്ച് രോഗികളുടെ സൗകര്യങ്ങൾ ഉറപ്പാക്കണം. 

മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന്  കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. റഫർ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ  മാത്രം പ്രവേശിപ്പിച്ചാൽ മതിയാകും. അവിടെ ഗുരുതര അവസ്ഥയിൽ എത്തുന്നവരെ മുതിർന്ന ഡോക്ടർമാർ കൂടി പരിശോധിക്കുന്ന നില ഉണ്ടാകണം. 

നേരത്തെ കോവിഡ് ബ്രിഗേഡിൽ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന്  നിർദ്ദേശം നൽകി. 

സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തണം. അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 108 ആംബുലൻസുകളുടെ ഉപയോഗം പരമാവധി ഉറപ്പു വരുത്തണം.

പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ടവർക്ക് നൽകുന്ന ഏഴു ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്  അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു. 

സ്പെഷൽ സ്കൂളുകൾ അടച്ചിടേണ്ടതില്ല. അവിടെ 
ക്ലസ്റ്റർ രൂപപ്പെട്ടാൽ മാത്രം അടക്കും. 

കോവിഡിതര രോഗികളുടെ കാര്യത്തിൽ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടറിയേറ്റിൽ കോവിഡ് വാർ റും  പ്രവർത്തിക്കും. 

ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ അധ്യാപകർ സ്കൂളിൽ തന്നെ ഉണ്ടാകണം. അധ്യയനവർഷത്തിന്റെ അവസാനഘട്ടമായതിനാൽ ഇത് പ്രധാനമാണ്.

ജില്ലകളുടെ ആവശ്യമനുസരിച്ച് കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. മരുന്നുകൾക്കും ടെസ്റ്റിംഗ് കിറ്റുകൾക്കും ദൗർലഭ്യം ഉണ്ടാവരുത് . 

ക്ലസ്റ്ററുകൾ രൂപപ്പെടുന്ന  സ്ഥലങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റ്മാരെ നിയോഗിക്കാം.  നിർമ്മാണപ്രവർത്തനങ്ങൾ സാമൂഹ്യ അകലം പാലിച്ച് നടത്താം.

ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രോഗം പകരാതിരിക്കാൻ കോവിഡ് മാനദണ്ഡമനുസരിച്ച്  ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണം. എന്നാൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തടസ്സം നിൽക്കേണ്ടതില്ല. 

ജില്ലകളിൽ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി നിയന്ത്രണങ്ങൾ വരുത്താൻ ജില്ലാ കലക്ടർമാർക്ക് അധികാരം നൽകി.  ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് കലക്ടർമാർക്ക് ഇക്കാര്യം  തീരുമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

Thursday, January 20, 2022

കോവിഡ് : ജില്ലകളെ മൂന്നായി തിരിച്ച് നിയന്ത്രണം , സ്കൂളുകളും കോളജുകളും പൂർണമായി അടക്കില്ല

Saturday, January 15, 2022

ഒരു ലക്ഷം രൂപ ധനസഹായം ലഭിക്കുന്ന ഫെഡറൽ ബാങ്ക് സ്കോളർഷിപ്പിന് 2022 ജനുവരി 31 വരെ അപേക്ഷിക്കാം

ഫെഡ്ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾ

ഫെഡറൽ ബാങ്ക് സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ .പി ഹോർമിസിന്റെ സ്മരണാർ ഥം ഏർപ്പെടുത്തിയ ഹോർമി സ് മെമോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷി ക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി . കേരളം , തമിഴ്നാട് , ഗു ജറാത്ത് , മഹാരാഷ്ട്ര എന്നീ സം സ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർ ഥികൾക്കാണ് ഈ സ്കോളർഷി നൽകുന്നത് . ഫീസും മറ്റു ചെ ലവുകളും ഉൾപ്പെടെ പ്രതിവർ ഷം പരമാവധി ഒരു ലക്ഷം രൂപ വരെയാഭിക്കുക . എം.ബി.ബി.എസ് , എൻജിനീയറിങ് , ബി.എസ്.സി നഴ്സിങ് , എം.ബി.എ , കാർഷിക സർവക ലാശാലയ്ക്കു കീഴിലുള്ള ബി.എ സ്.സി അഗ്രികൾചർ , ബി.എസ് . സി ( ഓണേഴ്സ് ) കോ ഓപറേ ഷൻ ആൻഡ് ബാങ്കിങ് വിത്ത് അഗ്രികൾച്ചർ സയൻസസ് എന്നീ കോഴ്സുകൾക്ക് സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ മെരി റ്റ് അടിസ്ഥാനത്തിൽ പ്രവേശം ലഭിച്ചവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക . വെബ്സൈറ്റ് 

Thursday, January 13, 2022

2022 പെൻഷൻ മസ്റ്ററിംഗ് തിയ്യതി പ്രഖ്യാപിച്ചു

2022 പെൻഷൻ മസ്റ്ററിംഗ് തിയ്യതി പ്രഖ്യാപിച്ചു

2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപെട്ടവരും എന്നാൽ വിവിധ കാരണങ്ങളാൽ  മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കുമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട്  മസ്റ്റർ ചെയ്യാനുള്ള ഒരവസരം നൽകാൻ തീരുമാനിച്ചു 

2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട, എന്നാൽ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാത്ത എല്ലാപേർക്കും 2022 ഫെബ്രുവരി ഒന്നു മുതൽ ഇരുപതു വരെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്താൻ കഴിയും

കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് വീട്ടിൽ ചെന്ന് മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. ഇതിനായി കിടപ്പുരോഗികളുടെ വിവരങ്ങളുമായി സാമൂഹ്യ പെൻഷന്റെ വിഷയത്തിൽ  പ്രാദേശിക സർക്കാരിന്റെ സെക്രട്ടറിയുമായും   ക്ഷേമനിധി ബോർഡ് പെൻഷന്റെ വിഷയത്തിൽ ബോർഡ് ഉദ്യോഗസ്ഥനുമായും ബന്ധപ്പെടേണ്ടതാണ്

ബയോമെട്രിക് മസ്റ്ററിംഗിൽ പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍ / ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോര്‍ഡുകൾ മുഖേന 2022 ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാവുന്നതാണ്

2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇതുവരെയും മസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ മാത്രമേ മസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഇപ്രകാരമുള്ള മസ്റ്ററിംഗിന്റെ ചെലവ് പൂർണ്ണമായും സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കും

Friday, January 7, 2022

കേരള ഡാറ്റാ എൻട്രി ഓപ്പറേറ്റർ റിക്രൂട്ട്‌മെന്റ് 2022: ഏറ്റവും പുതിയ കേരള സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണ അവസരം

കേരള ഡാറ്റാ എൻട്രി ഓപ്പറേറ്റർ റിക്രൂട്ട്‌മെന്റ് 2022: ഏറ്റവും പുതിയ കേരള സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണ അവസരം 
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://thulasi.psc.kerala.gov.in കേരള ഡാറ്റാ എൻട്രി ഓപ്പറേറ്റർ റിക്രൂട്ട്‌മെന്റ് 2022 ന്റെ തൊഴിൽ അറിയിപ്പ് പുറത്തിറക്കി.  ഈ ഏറ്റവും പുതിയ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് റിക്രൂട്ട്മെന്റിലൂടെ, ഡാറ്റാ എൻട്രി ഓപ്പറേറ്ററിന്റെ പോസ്റ്റുകൾക്കായി 5 ഒഴിവുകൾ പൂരിപ്പിക്കുന്നതിന് യോഗ്യമായതും ആഗ്രഹിക്കുന്നതുമായ സ്ഥാനാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.  തങ്ങളുടെ കരിയറിനെ കുറിച്ച് ഗൗരവമുള്ളവരും നിങ്ങൾക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഒരു കരിയർ ഉണ്ടാക്കാൻ താൽപ്പര്യപ്പെടുന്നവരുമായ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് നേരിട്ട് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2022 ഫെബ്രവരി 2 ആണ്.
  അവസാന തീയതികളിലെ തിരക്ക് ഒഴിവാക്കാൻ അപേക്ഷകർ മുൻകൂട്ടി അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ 'വൺ ടൈം രജിസ്‌ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്യണം.  രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.  ഉദ്യോഗാർത്ഥികൾ പോസ്റ്റിന് അപേക്ഷിക്കുന്നതിന് നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് തസ്തികകളുടെ ‘അപ്ലൈ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്യണം.  അപ്ലോഡ് ചെയ്ത ഫോട്ടോ 31.12.2011 ന് ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം.  സ്ഥാനാർത്ഥിയുടെ പേരും എടുത്ത ഫോട്ടോയുടെ തീയതിയും താഴെയുള്ള ഭാഗത്ത് വ്യക്തമായി പ്രിന്റ് ചെയ്തിരിക്കണം.  ഒരിക്കൽ അപ്‌ലോഡ് ചെയ്‌ത ഫോട്ടോയ്‌ക്ക് എല്ലാ ആവശ്യകതകളും നിറവേറ്റിക്കൊണ്ട് അപ്‌ലോഡ് ചെയ്‌ത തീയതി മുതൽ 10 വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും.  ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച മറ്റ് നിർദ്ദേശങ്ങളിൽ മാറ്റമില്ല.  അപേക്ഷാ ഫീസ് ആവശ്യമില്ല.  വ്യക്തിഗത വിവരങ്ങളുടെ കൃത്യതയ്ക്കും പാസ്‌വേഡുകളുടെ രഹസ്യത്തിനും ഉദ്യോഗാർത്ഥികൾ ഉത്തരവാദികളാണ്.  പ്രൊഫൈലിൽ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ അവരുടെ പ്രൊഫൈലിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണം.  കമ്മീഷനുമായുള്ള കൂടുതൽ ആശയവിനിമയത്തിന് അവർ യൂസർ-ഐഡി ഉദ്ധരിക്കണം.  സമർപ്പിച്ച അപേക്ഷ താൽക്കാലികമാണ്, സമർപ്പിച്ചതിന് ശേഷം അത് ഇല്ലാതാക്കാനോ മാറ്റാനോ കഴിയില്ല.  ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിക്കുന്നു.  ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ 'My applications' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.  അപേക്ഷയുമായി ബന്ധപ്പെട്ട് കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളും അപേക്ഷയുടെ പ്രിന്റ് ഔട്ടിനൊപ്പം നൽകണം.  യഥാസമയം പ്രോസസ്സിംഗിൽ അറിയിപ്പ് പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ അപേക്ഷ ചുരുക്കമായി നിരസിക്കപ്പെടും.  യോഗ്യത, പരിചയം, പ്രായം, കമ്മ്യൂണിറ്റി തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ രേഖകൾ വിളിക്കുമ്പോൾ ഹാജരാക്കണം.

Monday, January 3, 2022

എട്ടാം ക്ലാസ് പാസായ ഏതൊരു പൗരനും അയ്യായിരം രൂപ മുടക്കി പോസ്റ്റോഫീസ് ഫ്രാഞ്ചൈസി തുടങ്ങി മികച്ച വരുമാനം നേടാം


സുരക്ഷിതവും നല്ലതുമായ വരുമാനത്തിന് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ മികച്ചതായി കണക്കാക്കപ്പെടുന്നു.  ലോകത്തിലെ ഏറ്റവും വലിയ തപാൽ സേവനമാണ് ഇന്ത്യയുടെ തപാൽ സേവനം.  ഇന്ത്യയിൽ ഏകദേശം 1.55 ലക്ഷം തപാൽ ഓഫീസുകളുണ്ട്.  ഇതൊക്കെയാണെങ്കിലും പോസ്റ്റോഫീസുകൾ തുറക്കേണ്ട നിരവധി പ്രദേശങ്ങളുണ്ട്.

 ഈ കുറവ് മറികടക്കാൻ തപാൽ വകുപ്പ് തപാൽ ഓഫീസ് ഫ്രാഞ്ചൈസികൾ തുറക്കാൻ അവസരമൊരുക്കുന്നു.  നിങ്ങളുടെ ജോലി ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുത്ത് നിങ്ങൾക്ക് ഈ സഫലമാകാത്ത ആഗ്രഹം നിറവേറ്റാം.  പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികൾ എടുക്കുന്നതിലൂടെ നിങ്ങൾക്ക് എല്ലാ മാസവും നല്ലൊരു തുക സമ്പാദിക്കാം.

 5000 രൂപ മാത്രം ചെലവഴിക്കുക

 കുറഞ്ഞ ചിലവിൽ വലിയ ലാഭം നേടാനുള്ള സാധ്യതയും ഇവിടെയുണ്ട് എന്നതാണ് നല്ല കാര്യം.  ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ബിസിനസ്സ് ആരംഭിക്കാൻ, നിങ്ങൾ 5,000 രൂപ മാത്രം ചെലവാക്കിയാൽ മതി.  ഈ സ്കീം പോലെ രണ്ട് തരം ഫ്രാഞ്ചൈസികളുണ്ട്.  ആദ്യത്തെ ഔട്ട്‌ലെറ്റ് ഫ്രാഞ്ചൈസിയും രണ്ടാമത്തേത് പോസ്റ്റൽ ഏജന്റിന്റെ ഫ്രാഞ്ചൈസിയുമാണ്.  അതിനാൽ നിങ്ങൾ ജോലി അന്വേഷിക്കുകയാണെങ്കിൽ, ഇത് നിങ്ങൾക്ക് ഒരു മികച്ച അവസരമാണെന്ന് തെളിയിക്കാനാകും.

 രണ്ട് തരത്തിലുള്ള ഫ്രാഞ്ചൈസികൾ ഉണ്ടാകും

 തപാൽ സേവനങ്ങൾക്ക് ആവശ്യക്കാരുള്ള പ്രദേശങ്ങളിൽ ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകൾ വഴിയുള്ള കൗണ്ടർ സേവനങ്ങൾ, എന്നാൽ ഒരു പോസ്റ്റ് ഓഫീസ് തുറക്കാൻ കഴിയില്ല.

 (ii) നഗരങ്ങളിലും ഗ്രാമങ്ങളിലും തപാൽ ഏജന്റുമാർ മുഖേന തപാൽ സ്റ്റാമ്പുകളുടെയും സ്റ്റേഷനറികളുടെയും വിൽപ്പന.

 പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിക്ക് എങ്ങനെ അപേക്ഷിക്കാം

 ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം.

 തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവരും തപാൽ വകുപ്പുമായി ഒരു ധാരണാപത്രം ഒപ്പിടേണ്ടതുണ്ടെന്ന് ഞങ്ങളെ അറിയിക്കുക.  എങ്കിലേ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കാൻ കഴിയൂ.

 ഫ്രാഞ്ചൈസി എടുക്കുന്നതിന് എട്ടാം ക്ലാസ് പാസായിരിക്കണം

 പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികൾ ഏതൊരു ഇന്ത്യൻ പൗരനും എടുക്കാം.  എന്നാൽ കുറഞ്ഞത് 18 വയസ്സും എട്ടാം പാസ്സും ആയിരിക്കണം.  അംഗീകൃത സ്‌കൂളിൽ നിന്നുള്ള എട്ടാം പാസ്സ് പ്രായപൂർത്തിയായ ഒരു ഫ്രാഞ്ചൈസിക്ക് എടുക്കാം.  പോസ്റ്റ് ഓഫീസിന്റെ ഫ്രാഞ്ചൈസി എടുക്കുന്നതിന്, നിങ്ങൾ സെക്യൂരിറ്റിയായി 5000 രൂപ നിക്ഷേപിക്കണം.  ഒരു ഫ്രാഞ്ചൈസി ലഭിച്ചതിന് ശേഷം നിങ്ങളുടെ ജോലിക്കനുസരിച്ച് നിങ്ങൾക്ക് ഒരു നിശ്ചിത കമ്മീഷൻ ലഭിക്കും.

 ഫ്രാഞ്ചൈസി എടുത്ത ശേഷം എന്തുചെയ്യണം

 ഫ്രാഞ്ചൈസി എടുത്ത ശേഷം, പോസ്റ്റ് ഓഫീസിൽ ലഭ്യമായ ചെറുതും വലുതുമായ എല്ലാ സൗകര്യങ്ങളും നിങ്ങൾ നൽകേണ്ടിവരും.  സ്റ്റാമ്പുകൾ, സ്റ്റേഷനറികൾ, സ്പീഡ് പോസ്റ്റുകൾ, മണി ഓർഡറുകൾ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.  ഇതിനായി, നിങ്ങൾക്ക് ഒരു ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റും തുറക്കാം അല്ലെങ്കിൽ ഒരു തപാൽ ഏജന്റായി മാറി നിങ്ങൾക്ക് ഈ ജോലി വീടുതോറും ചെയ്യാം.

 പോസ്റ്റ് ഓഫീസിലെ ഏറ്റവും മികച്ച 9 സേവിംഗ്സ് സ്കീം പലിശ നിരക്കുകൾ

 സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ): 7.6 ശതമാനം

 സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്): 7.4 ശതമാനം

 നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC): 6.8 ശതമാനം

 പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്): 7.1 ശതമാനം

 കിസാൻ വികാസ് പത്ര (കെവിപി): 6.9 ശതമാനം

 പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS): 6.6 ശതമാനം

 പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്: 4 ശതമാനം

 പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്: 6.7 ശതമാനം

 പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം: 5.8% ശതമാനം

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി ▬▬▬▬▬▬▬▬▬▬▬▬▬▬ https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs തിരുവനന്തപുരം: സംസ...