എ , ബി കാറ്റഗറികളിൽ 10 , +1 , +2 , ഡിഗ്രി , പി.ജി ക്ലാസുകൾ പതിവുപോലെ സ്കൂൾ , കോളജ് നിയന്ത്രണം ഇങ്ങനെ
• സ്കൂളുകളും കോളജുകളും പൂർണമായി അടക്കില്ല
• എ ബി കാറ്റഗറികളിൽ 10 , +1 , +2 , ഡിഗ്രി , പി.ജി ക്ലാസുകൾ പതിവുപോലെ നടക്കും
• സി കാറ്റഗറി ജില്ലകളിൽ 10 , +2 , ബിരുദ , ബിരുദാനന്തര അവസാന വർഷ വിദ്യാർഥികൾ മാത്രം ക്ലാസിൽ ഹാജരാകണം
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ജില്ലകളെ മൂന്ന് കാറ്റഗറികളാക്കി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു . ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക
കോവിഡ് : സംസ്ഥാനത്തെ പുതിയ നിയന്ത്രണങ്ങൾ ഒറ്റനോട്ടത്തിൽ ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ , ബി , സി എന്നിങ്ങനെ മൂന്നായി തിരിക്കും . എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും . സി വിഭാഗം ജില്ലകളിലാണ് കൂടുതൽ നിയന്ത്രണം , ഈ ജില്ലകളിൽ അവസാന വർഷ ബിരുദ ബിരുദാനന്തര ക്ലാസുകളും , പ്ലസ് ടു , 10 ഒഴികെ എല്ലാ ക്ലാസ്സുകളും ഓൺലൈനായിരിക്കും . ഇന്നത്തെ നില പ്രകാരം സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ ഇല്ല . എറണാകുളം , ആലപ്പുഴ , കൊല്ലം ജില്ലകളാണ് എ കാറ്റഗറിയിൽ വരുന്നത് . Also Read - കുതിച്ചുകയറി കോവിഡ് : ഇന്ന് 46,387 പേർക്ക് സ്ഥിരീകരിച്ചു പാലക്കാട് , ഇടുക്കി തിരുവനന്തപുരം , പത്തനംതിട്ട , വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ മറ്റ് ആറ് ജില്ലകൾ ഈ കാറ്റഗറികൾക്ക് പുറത്താണ്
No comments:
Post a Comment