Saturday, January 22, 2022

ഞായറാഴ്ച ലോക്ക് തുടങ്ങി ; അത്വാവശ്യ യാത്രകൾക്ക് മാത്രം അനുവാദം

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി . ഇന്നും അടുത്ത ഞായറാഴ്ചയുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് . നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രകൾക്കടക്കം വിവിധ വിലക്കുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് . ഇതി ൻറ ഭാഗമായ പരിശോധനകൾ തുടങ്ങി . ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല , വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവു , പഴം പച്ചക്കറി പലവ്യഞ്ജനം പാൽ - മീൻ - ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ മാത്രം പ്രവർത്തിക്കാം തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത് . ദീർഘദൂര ബസുകളുടെയയും ട്രെയിനുകളുടെയും സർവ്വീസുകൾക്ക് വിലക്കില്ല . യാത്ര ചെയ്യുന്നവർ ആവശ്യമായ രേഖകൾ കയ്യിൽ കരുതണം . അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ . ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവാദമില്ലാത്തതിനാൽ പാർസൽ വാങ്ങണമെന്നാണ് നിർദേശം . അടിയന്തര സാഹചര്യത്തിൽ വർക്ക്ഷോപ്പുകൾ തുറക്കാം . മുൻകൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല . സംസ്ഥാന അതിർത്തികളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട് .

No comments:

Post a Comment

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി ▬▬▬▬▬▬▬▬▬▬▬▬▬▬ https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs തിരുവനന്തപുരം: സംസ...