Monday, December 6, 2021

എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ ആളുകൾക്കും കോവിഡ് മഴക്കെടുതി പ്രതിസന്ധിയെ മറികടക്കാൻ ഈട് ഒന്നും നൽകാതെ അഞ്ച് ശതമാനം പലിശ അഞ്ച് ലക്ഷം രൂപ വായ്പ അഞ്ചുവർഷത്തെ തിരിച്ചടവ് കാലാവധി

കോവിഡ - മഴക്കെടുതി പ്രസിന്ധിയെ മറികടക്കാൻ കേരള ബാങ്കിന്റെ ( Kerala Bank ) ഈട് രഹിത വായ്പ പദ്ധതി . കെ ബി സുവിധ പ്ലസ് ' ( KB suvidha plus ) വായ്പാ പദ്ധതി അഞ്ചു ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നൽകുന്നതാണ് പദ്ധതി . ||| കൊവിഡ് 19 , കാലവർഷക്കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉൽപാദന , സേവന , വിപണന മേഖലിയിലെ സൂക്ഷ്മ -ചെറുകിട - ഇടത്തരം സംരഭകർക്കും ബസുടമകൾക്കും വായ്പ ലഭിക്കും . ഒപ്പം ഇരു ചക്രമുൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കും പ്രസ്തുത വായ്പ ലഭ്യമാകും . വ്യാപാരികളുടെയും സംരഭകരുടെയും വരുമാനം വർധിപ്പിക്കുന്നതിനും പ്രതിസന്ധിയിൽ നിന്ന് കൈപിടിച്ചുയർത്തുന്നതിനുമാണ് സുവിധ പദ്ധതി ആവിഷ്ക്കരിച്ചതെന്ന് മന്ത്രി വാസവൻ പറഞ്ഞു . ഒമ്പത് ശതമാനം പലിശക്ക് 60 മാസ കാലയളവിലേക്കാണ് വായ്പ നൽകുക . പലിശയിൽ നാല് ശതമാനം സർക്കാർ സബ്സിഡി നൽകും . തത്വത്തിൽ അഞ്ചു ശതമാനം പലിശയേ ഉപഭോക്താവിന് വഹിക്കേണ്ടതുള്ളൂ . സർക്കാർ പ്രഖ്യാപിച്ച 50 കോടിയുടെ പ്രത്യേക പാക്കേജ് പ്രകാരമാണ് പലിശയിളവ് അനുവദിക്കുന്നത് .

No comments:

Post a Comment

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി ▬▬▬▬▬▬▬▬▬▬▬▬▬▬ https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs തിരുവനന്തപുരം: സംസ...