കോവിഡ - മഴക്കെടുതി പ്രസിന്ധിയെ മറികടക്കാൻ കേരള ബാങ്കിന്റെ ( Kerala Bank ) ഈട് രഹിത വായ്പ പദ്ധതി . കെ ബി സുവിധ പ്ലസ് ' ( KB suvidha plus ) വായ്പാ പദ്ധതി അഞ്ചു ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നൽകുന്നതാണ് പദ്ധതി . ||| കൊവിഡ് 19 , കാലവർഷക്കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉൽപാദന , സേവന , വിപണന മേഖലിയിലെ സൂക്ഷ്മ -ചെറുകിട - ഇടത്തരം സംരഭകർക്കും ബസുടമകൾക്കും വായ്പ ലഭിക്കും . ഒപ്പം ഇരു ചക്രമുൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കും പ്രസ്തുത വായ്പ ലഭ്യമാകും . വ്യാപാരികളുടെയും സംരഭകരുടെയും വരുമാനം വർധിപ്പിക്കുന്നതിനും പ്രതിസന്ധിയിൽ നിന്ന് കൈപിടിച്ചുയർത്തുന്നതിനുമാണ് സുവിധ പദ്ധതി ആവിഷ്ക്കരിച്ചതെന്ന് മന്ത്രി വാസവൻ പറഞ്ഞു . ഒമ്പത് ശതമാനം പലിശക്ക് 60 മാസ കാലയളവിലേക്കാണ് വായ്പ നൽകുക . പലിശയിൽ നാല് ശതമാനം സർക്കാർ സബ്സിഡി നൽകും . തത്വത്തിൽ അഞ്ചു ശതമാനം പലിശയേ ഉപഭോക്താവിന് വഹിക്കേണ്ടതുള്ളൂ . സർക്കാർ പ്രഖ്യാപിച്ച 50 കോടിയുടെ പ്രത്യേക പാക്കേജ് പ്രകാരമാണ് പലിശയിളവ് അനുവദിക്കുന്നത് .