പിന്നാക്ക സമുദായങ്ങളിൽപ്പെട്ട ( OBC ) ഉദ്യോഗാർത്ഥി
കൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസെന്റ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു . മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് , സിവിൽ സർവ്വീസ് , ബാങ്കിങ് സർവ്വീസ് , GATE / MAT , UGC / NET / JRF തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവുമുള്ളതും , മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം .
ഒരു വർഷത്തേക്ക് പരമാവധി 25,000 മുതൽ 30,000 രൂപ വരെ ലഭിക്കും
അവസാന തീയതി 30.09.2021
സ്ഥാപനങ്ങളുടെ നിലവാരം തൃപ്തികരമല്ല എന്ന് വകുപ്പിന് ബോധ്യപ്പെടുന്ന പക്ഷം , അത്തരം സ്ഥാപനങ്ങളിലെ പരിശീലനാർത്ഥികളുടെ അപേക്ഷകൾ നിരസിക്കുന്നതാണ് അപേക്ഷകൾ
www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ് . അവസാന തീയതി - 30.09.2021 മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും
1. അപേക്ഷകൻ / അപേക്ഷക സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടികയിൽ ( ഒ.ബി.സി. ലിസ്റ്റ് ) ഉൾപ്പെട്ട സമുദായാംഗം ആയിരിക്കണം .
2. അപേക്ഷകർ കേരളീയരായിരിക്കണം .
3. കുടുംബ വാർഷിക വരുമാന പരിധി
. മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് , ബാങ്കിങ് സർവ്വീസ് 2 ലക്ഷം രൂപ
സിവിൽ സർവ്വീസ് 45 ലക്ഷം രൂപ | GATE / MAT , UGC - NET / JRF 25 ലക്ഷം രൂപ 4
4. പ്രശസ്തിയും സേവനപാരമ്പര്യവും ഉള്ള സ്ഥാപനത്തിൽ നിലവിൽ പരിശീലനം നടത്തുന്നവരായിരിക്കണം .
5. Sunday / Holiday / Evening Batch / Short tem batch ( 6 മാസത്തിൽ കുറഞ്ഞ കോഴ് ദൈർഘ്യം ) എന്നിവയിൽ പരിശീലനം നടത്തുന്നവർ അപേക്ഷിക്കേണ്ടതില്ല . ആഴ്ചയിൽ കുറഞ്ഞത് 3 ദിവസമെങ്കിലും പരിശീലനം നടത്തുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
7. അപേക്ഷിക്കുന്ന എല്ലാവർക്കും ആനുകൂല്യം ലഭ്യമാകണമെന്നില്ല . അപേക്ഷകരുടെ എണ്ണം , നിശ്ചയിക്കപ്പെടുന്ന ഗുണഭോക്താക്കളുടെ എണ്ണത്തേക്കാൾ കൂടുതലായാൽ യോഗ്യതാ പരീക്ഷയിലെ ഉയർന്ന മാർക്കും , മാർക്ക് തുല്യമായാൽ കുറഞ്ഞ കുടുംബ വാർഷിക വരുമാനവും അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ് .
8. വിധവകളുടെ മക്കൾ , മാതാപിതാക്കൾ നഷ്ടപ്പെട്ടവർ , മാരക രോഗം ബാധിച്ച രക്ഷിതാക്കളുടെ മക്കൾ ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 10 % അധികരിക്കാത്ത തരത്തിൽ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നതാണ് .
9 , ഇ - ഗ്രാന്റ്സ് 3.0 മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ .
10. അപേക്ഷയിൽ സ്വന്തം ഇ - മെയിൽ വിലാസവും , മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് .
11. ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ - ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പരും , സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം . വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും .
12. യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല . 13. ഒരാൾക്ക് ഒരു വർഷം ഒരു കോഴ്സിനു മാത്രമേ ആനുകൂല്യം അനുവദിക്കൂ . ഒരു തവണ ആനുകൂല്യം ലഭിച്ചവർക്ക് അതേ പരിശീലനത്തിന് തുടർന്ന് ആനുകൂല്യം അനുവദിക്കുന്നതല്ല .
14. ന്യൂനപക്ഷ ക്ഷേമ വകുപ്പ് , കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ തുടങ്ങിയ സർക്കാർ വകുപ്പുകൾ / ഏജൻസികളിൽ നിന്നോ , കേന്ദ്രസാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയത്തിൽ നിന്നോ സൌജന്യ പരിശീലനം / ധനസഹായം ലഭ്യമാകുന്നവർ ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കേണ്ടതില്ല .
15. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ലൈവ് ആയ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ് . അല്ലാത്ത പക്ഷം ( ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ് രക്ഷിതാവിന്റെയോ , മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൊണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . രേഖപ്പെടുത്തുന്ന അക്കൌണ്ട് ലെവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ് .
16.മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലന ധനസഹായത്തിന്
അപേക്ഷിക്കുന്നവർക്ക് 17 വയസ്സ് പൂർത്തിയായിരിക്കണം . നിലവിൽ ഹയർ സെക്കന്ററി കോഴ്സിന് പഠിച്ചുകൊണ്ടിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല . കഴിഞ്ഞ വർഷത്തിനുള്ളിൽ ( 2018-19 , 2019-20 , 2020-21 ) ഹയർ സെക്കന്ററി പരീക്ഷ 80 ശതമാനമോ അതിലധികമോ മാർക്കോടെ വിജയിച്ചിരിക്കണം .
17.സിവിൽ സർവ്വീസ് പരീക്ഷയുടെ പരിശീലനത്തിനുള്ള ധനസഹായം സർക്കാർ നിയന്ത്രണത്തിലുള്ള സിവിൽ സർവ്വീസ് അക്കാദമിയിലും , സംസ്ഥാനത്തിനകത്തെ പ്രശസ്ത സ്ഥാപനങ്ങളിലും പ്രവേശനം നേടിയവർക്ക് മാത്രം അനുവദിക്കുന്നതാണ് . 18. ബാങ്കിങ് സർവ്വീസ് പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായത്തിന് അപേക്ഷിക്കുന്നവർ കുറഞ്ഞത് 5 വർഷമെങ്കിലും സംസ്ഥാനത്ത് പ്രവർത്തിക്കുന്നതും , രജിസ്ട്രേഷൻ ഉള്ളതും , പ്രതിവർഷം 50 പേരെയെങ്കിലും പരിശീലിപ്പിക്കുന്നതുമായ സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം .
19.ഓരോ മത്സര പരീക്ഷയ്ക്കുമുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും , പ്രായപരിധിയും ഈ പദ്ധതിയ്ക്കും ബാധകമായിരിക്കും .
20. അപേക്ഷയിൽ രേഖപ്പെടുത്തുന്ന മാർക്ക് ശതമാനം തെളിയിക്കുന്നതിന് മാർക്ക് ലിസ്റ്റോ / കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റോ ആണ് upload ചെയ്യേണ്ടത് . മറിച്ച് കോഴ്സ് സർട്ടിഫിക്കറ്റ് അല്ല .
21. ജാതി , വരുമാനം . SSLC , olajoejou യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും , ഓൺലൈനിൽ രേഖപ്പെടുത്തിയിരിക്കുന്ന മാർക്ക് ശതമാനം omgiwlam Mark List / Consolidated Mark List argenl mum mamy @ oscanilec പകർപ്പുകൾ , നിശ്ചിത മാതൃകയിൽ പരിശീലന സ്ഥാപന മേധാവി നൽകുന്ന സാക്ഷ്യപത്രം ( മാതൃക അനുബന്ധമായി ചേർത്തിരിക്കുന്നു ) . സ്ഥാപനത്തിൽ ഫീസ് അടച്ച ഒറിജിനൽ രസിത് ബാങ്ക് പാസ്സുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് ആധാർ / റേഷൻ കാർഡ് - ന്റെ പകർപ്പ് , വിധവകളുടെ മക്കൾ , മാതാപിതാക്കൾ നഷ്ടപ്പെട്ടവർ , മാരക രോഗം ബാധിച്ച രക്ഷിതാക്കളുടെ മക്കൾ , ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആയത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം ഓൺലൈനിൽ upload ചെയ്യേണ്ടതാണ് .
അപേക്ഷാഫാറത്തിന്റെ പ്രിന്റ് ഔട്ട് . അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല . എന്നീവ ഈ പദ്ധതി സംബന്ധിച്ച എല്ലാ അറിയിപ്പുകളും വെജെറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് .
പിന്നാക്ക വിഭാഗ വികസന വകുപ്പ് എംപ്ലോയബിലിറ്റി എൻഹാൻസെന്റ് പ്രോഗ്രാം മത്സരപരീക്ഷാ പരിശീലന ധനസഹായം - ഇ ഗ്രാന്റ്സ് 3.0 പോർട്ടലിൽ ഓൺ ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗരേഖ ഡാറ്റാ എൻട്രി നടത്തുന്നതിന് മുൻപായി അപേക്ഷകൻ ഇ - ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ജാതി സർട്ടിഫിക്കറ്റ് , വരുമാന സർട്ടിഫിക്കറ്റ് എന്നിവ കരസ്ഥമാക്കിയിരിക്കണം | 1 www.egrante.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടലിൽ ആധാർ നമ്പർ ഉപയോഗിച്ച് One Time Registration നടപടി ക്രമങ്ങൾ പൂർത്തിയാക്കുക . ( Opt Educational Scheme ) . മുൻവർഷങ്ങളിലെ വിദ്യാഭ്യാസാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഇ - ഗ്രാന്റ് സ് 3.0 പോർട്ടലിൽ One Time Registration നടത്തിയിട്ടുള്ളവർ നിലവിലുള്ള യൂസർ ഐഡി , പാസ് . വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതിയാവും . വീണ്ടും One Time Registration ന് ശ്രമിക്കേണ്ടതില്ല , പാസ് വേർഡ് മറന്നുവെങ്കിൽ Forgot Password ഓപ്ഷൻ പ്രയോജനപ്പെടുത്താവുന്നതാണ് .
അപേക്ഷകൻ കരുതേണ്ട രേഖകൾ വെബ്സൈറ്റിൽ Upload ചെയ്യുന്നതിനായി ചുവടെ ചേർക്കുന്ന രേഖകൾ സ്കാൻ ചെയ്ത് സൂക്ഷിക്കുക
1)Passport Size Photo (Format - jpg, Size - less than 100kb)
2)Bank Passbook (Format – pdf, Size - less than 100kb)
3)SSLC & Certificates of other EducationalQualifications
4)consolidate Mark list
5)Caste Certificate Income Certificate Fee Receipt
6) Adhaar, Ration card
7)Certificate from Institution (Format attached with Notification - Annexure)
8)Proof for Special consideration (if any)
അപേക്ഷിക്കേണ്ട
. One Time Registration ശേഷം തുടർന്ന് വരുന്ന ലോഗിൻ പേജിൽ email id / aadhaar no & password ഉപയോഗിച്ച് Sign in ചെയ്യുക .
Profile Details മുഴുവനായും പൂരിപ്പിച്ച് നൽകുക .
1). Step 1 ൽ Present Address ൽ തുടർന്നുള്ള കത്തിടപാടുകൾ നടത്തുന്നതിനായുള്ള വിലാസം രേഖപ്പെടുത്തുക .
2) . Step 3 ൽ അപേക്ഷകന്റെ പേരിലുള്ള കേരളത്തിലെ ബാങ്ക് അക്കൌണ്ട് വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത് .
3). Step 5 ൽ On - going Student എന്നത് Opt ചെയ്ത് Institution Location എന്നത് Inside Kerala തെരഞ്ഞെടുത്ത് തുടർന്നുള്ള വിവരങ്ങൾ പൂരിപ്പിക്കുക .
ശേഷം Add Qualification എന്നത് സെലക്ട് ചെയ്ത് എസ്.എസ്.എൽ.സി തലം മുതലുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഓരോന്നായി ചേർക്കുക . ( ഒരെണ്ണം ചേർത്തതിന് ശേഷം അടുത്ത കോഴ്സിന് വീണ്ടും അതേ ഓപ്ഷൻ തന്നെ ഉപയോഗിക്കുക ) Qualifications ചേർത്തതിനു ശേഷം Apply for Scholarships - Post Matric എന്നത് സെലക്ട് ചെയ്യുക . . തുടർന്ന് EEP - Financial Assistance for Competitive Exams ( OBC ) എന്നത് തെരഞ്ഞെടുത്ത് തുടർന്നുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകുക . ഇ - ഡിസ്ട്രിക്ട് പോർട്ടൽ മുഖേന കൈപ്പറ്റിയ ജാതി / വരുമാന സർട്ടിഫിക്കറ്റുകളുടെ നമ്പർ , സെക്യൂരിറ്റി കോഡ് എന്നിവ എന്റർ ചെയ്ത് Validate ചെയ്യുക .
4). തുടർന്നുള്ള പേജുകൾ പൂർണ്ണമായും പൂരിപ്പിച്ച് നൽകക . .
5)ഡാറ്റാ എൻട്രി പൂർത്തിയാക്കിയ ശേഷം
Preview പരിശോധിച്ച് ഉറപ്പ് വരുത്തുക . ശേഷം Declaration വായിച്ചു മനസ്സിലാക്കി Confirm ചെയ്യുക .
6). തുടർന്ന് Submit Application ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക .
7)അപേക്ഷയുടെ പ്രിന്റ് ഔട്ട് , upload ചെയ്തരേഖകൾ തുടങ്ങിയവ വകുപ്പിൽ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേണ്ടതില്ല .
8)അപേക്ഷയുടെ സ്റ്റാറ്റസ് Track Application മുഖാന്തരം പരിശോധിക്കാവുന്നതാണ് .
9)ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് egrantz3.0helpline2@gmail.com എന്ന വിലാസത്തിൽ സന്ദേശം അയക്കാവുന്നതാണ്
കേന്ദ്ര-സംസ്ഥാന സഹായ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക What's app
No comments:
Post a Comment